കൊച്ചി: ജില്ലയിലെ ആദ്യത്തെ മോഡുലാർ ടോയ്ലറ്റ് പിറവം നഗരസഭയിൽ നഗരസഭാധ്യക്ഷൻ സാബു കെ ജേക്കബ് ഉദ്ഘാടനം ചെയ്തു. സാധാരണയായി, മാസങ്ങൾ വേണം ശുചിമുറി നിർമ്മാണം പൂർത്തിയാക്കാൻ. എന്നാൽ സ്റ്റീൽ കൊണ്ട് നിർമ്മിക്കുന്ന മോഡുലാർ ടോയ്‌ലറ്റ് മൂന്ന് ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാം. എപ്പോൾ വേണമെങ്കിലും മാറ്റി സ്ഥാപിക്കാനും സാധിക്കും. തുരുമ്പിക്കില്ല എന്നതും മോഡുലാർ ടോയ്‌ലറ്റിന്റെ പ്രത്യേകതയാണ്.

നഗരസഭാ ഉപാധ്യക്ഷ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ കല്ലറക്കൽ, കൗൺസിലർമാരായ അജേഷ് മനോഹർ, സോജൻ ജോർജ്, തമ്പി പൂതുവാക്കുന്നേൽ, ടി കെ തോമസ്, സുനിത വിമൽ, റീഷ ഷാജു, ഷൈബി രാജു, വത്സല വർഗ്ഗീസ്, ബിബിൻ ജോർജ്, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സിജു തോമസ് , ടാറ്റാ സ്റ്റീൽ മോഡുലാർ ടോയ്ലറ്റ് സംസ്ഥാന കോർഡിനേറ്റർ ജയചന്ദ്രൻ, നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു