സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനങ്ങളിലെ വികസന നേട്ടങ്ങളുടെ കന്നഡ ഭാഷയിലുള്ള ലഘുലേഖ പ്രസിദ്ധീകരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു, എ.ഡി.എം. എന്‍. ദേവീദാസിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) സി.ബിജു, വനിതാ ശിശുക്ഷേമ ഓഫീസര്‍ ഡീന ഭരതന്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ജോസ്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ബി ഭാസ്കരന്, സീനിയര്‍ സൂപ്രണ്ട് കെ. വിനോദ് കുമാര്‍ എന്നിവരും ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍,റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.കാസര്‍കോട് ജില്ലയിലെ ആയിരം ദിനങ്ങളിലെ വികസനനേട്ടങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങളില്‍ വിവിധ വകുപ്പുകളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളുമാണ് ലഘുലേഖയിലുളളത്.
