വിവിധ ദേവസ്വങ്ങളില്‍ ശാന്തി തസ്തികയിലെ നിയമനത്തിന് ശാന്തി ജോലിയിലുള്ള പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ യോഗ്യതയുള്ള ക്ഷേത്രപൂജകളും താന്ത്രികവിദ്യയും അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സംസ്ഥാനാടിസ്ഥാനത്തില്‍ വിപുലീകരിക്കുന്നു. ഇതില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, കോഴ്‌സുകള്‍, പാഠ്യപദ്ധതി, പഠനരീതി തുടങ്ങിയ വിശദവിവരങ്ങളും തെളിയിക്കുന്നതിനുള്ള രേഖകളുണ്ടെങ്കില്‍ അതിന്റെ ശരിപകര്‍പ്പും സഹിതം സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ആയുര്‍വേദ കേളേജ് ജംഗ്ഷന്‍, എം.ജി. റോഡ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍ പത്തു ദിവസത്തിനകം നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷിക്കണം.