വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ച ഓഖി ചുഴലിക്കാറ്റു മൂലം കടലില്‍ പോകാന്‍ കഴിയാതെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സമാശ്വാസമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 3.2 കോടി രൂപ വിതരണം ചെയ്തതായി ഫിഷറീസ് ഡപ്യുട്ടി ഡയരക്ടര്‍ അറിയിച്ചു. പ്രാഥമിക ഘട്ടത്തില്‍ ജില്ലയില്‍ 14,578 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് നല്‍കുന്ന നടപടി ഫിഷറീസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് 2000 രൂപയാണ് സമാശ്വാസമായി നല്‍കിയത്.
ഇതിനു പുറമെ സിവില്‍ സപ്ലൈസ് വകുപ്പ് തീരദേശ മേഖലയിലെ 5,424 കുടുംബങ്ങള്‍ക്ക് 15 കിലോ വീതം അരിയും സൗജന്യമായി വിതരണം നടത്തിയിട്ടുണ്ട്.
ജില്ലയില്‍ ഓഖി ദുരന്തത്തില്‍ ജില്ലയില്‍ 21.97 കോടിയുടെ നഷ്ടമാണ് ദുന്ത നിവാരണ വകുപ്പ് കണക്കാക്കിയിട്ടുള്ളത്. കാഷികരംഗത്തുണ്ടായ നഷ്ടം 96 ലക്ഷമാണ്. 209 വീടുകള്‍ ഭാഗികമായും 18 വീടുകള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. ഇതിന് 1.88 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ബോട്ടുകളുടെയും വലകളുടെയും നഷ്ടം ആറുലക്ഷമാണ്.