പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ കക്ഷികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനത്തിനുള്ള ഉദ്യോഗസ്ഥര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നടത്തി. അസിസ്റ്റന്റ് എക്‌സ്‌പെന്റിച്ചര്‍ ഒബ്സര്‍വര്‍, എക്കൗണ്ടിംഗ് ടീം, വീഡിയോ സര്‍വ്വൈലന്‍സ്, വീഡിയോ വ്യൂവിംഗ് ടീം തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലന വിഭാഗം നോഡല്‍ ഓഫീസറും ലോ ഓഫീസറുമായ എന്‍. ജ്യോതി, ഫിനാന്‍സ് ഓഫീസര്‍ ഷക്കീല, മാസ്റ്റര്‍ ട്രെയിനര്‍മാരായ പി.എ.ഷാനവാസ് ഖാന്‍, ലളിത് ബാബു, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ വി. സതീശന്‍ എന്നിവര്‍ ക്ലാസിന് നേതൃതം നല്‍കി.