ജില്ലയില്‍ സ്ത്രീ സുരക്ഷാക്രമീകരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രാത്രിയില്‍ യാത്ര ചെയ്യാന്‍ സ്ത്രീകള്‍ ഭയക്കേണ്ടതില്ലെന്ന് ഡി.വൈ.എസ്.പി ജി.ഡി.വിജയകുമാര്‍ അറിയിച്ചു. ബസ് യാത്രയ്ക്കിടെ സ്ത്രീകളെ പാതിരാത്രിയില്‍ സ്റ്റോപ്പ് എത്തുതിനുമുന്‍പേ ഇറക്കിവിടുക, ആവശ്യപ്പെടുമ്പോള്‍ ബസ് നിര്‍ത്താതിരിക്കുക തുടങ്ങിയ പരാതികളുണ്ടായാല്‍ കണ്‍ട്രോള്‍ റൂമിലോ, വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ, ഹൈവേ പട്രോള്‍ നമ്പരിലോ വിളിച്ചറിയിക്കാവുന്നതാണ്.
സഹായകേന്ദ്രങ്ങളിലെ നമ്പരുകള്‍:
കണ്‍ട്രോള്‍ റൂം – 100
വനിത ഹെല്‍പ്പ്ലൈന്‍ – 1091
പിങ്ക് പട്രോളിംഗ് – 1919
ഹൈവേ പട്രോള്‍ നമ്പരുകള്‍
പാലക്കാട് – വടക്കഞ്ചേരി – 9946500113
പാലക്കാട് – വാളയാര്‍ – 9946500114
പാലക്കാട് – മണ്ണാര്‍ക്കാട് – 9946500115
പാലക്കാട് – കുളപ്പുള്ളി – 9946500116
ജില്ലയില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിര്‍ത്തി പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി വനിത പോലീസുകാര്‍ മാത്രമടങ്ങിയ പിങ്ക് പട്രോളിംഗ് സേവനവും ലഭ്യമാണ്. രാത്രി സമയത്ത് പ്രത്യേകിച്ച് എട്ട് മണിയ്ക്കുശേഷം കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ പൊതുവെ നിര്‍ത്താറുണ്ട്. അകാരണമായി ആരെയും യാത്രക്കിടെ പുറത്താക്കാന്‍ പാടില്ലെന്നും ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.