കൊച്ചി: സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ്/അംഗീകൃത സി.ബി.എസ്.ഇ, എൈ.സി.എസ്.ഇ സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ ഇ സി വിഭാഗം വിദ്യാർത്ഥികൾക്കുളള വിദ്യാഭ്യാസാനുകൂല്യം നടപ്പു വർഷം മുതൽ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതാണ്. ഒ ഇ സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികൾ 2019 മെയ്യ് 31 നകം അവരവരുടെയും, രക്ഷിതാവിന്റേയും പേരിലുളള ജോയിന്റ് ബാങ്ക് അക്കൌണ്ടുകൾ ആരംഭിക്കേണ്ടതാണ്.നിലവിൽ ബാങ്ക് അക്കൌണ്ടുകൾ ഉളള വിദ്യാർത്ഥികൾ ബാങ്കുമായി ബന്ധപ്പെട്ട് ആയത് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
