ജില്ലാ എംപ്ലോയ്്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 31 ന് രാവിലെ 10.30 ന് സ്വകാര്യ മേഖലകളിലെ വിവിധ തസ്തികകളില്‍ ജില്ലയിലുളള 265 ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.18 നും 55 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സിയും മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് 250 ഒഴിവുള്ള ഡെലിവറി ബോയ്‌സ് തസ്തികയിലേക്ക് അഭിമുഖത്തിന് ഹാജരാകാം. 25 നും 40 നും മധ്യേ പ്രായമുള്ള പ്ലസ്ടു/ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് ഏജന്‍സി റിക്രൂട്ട്‌മെന്റ് ആന്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ തസ്തികയിലെ അഞ്ച് ഒഴിവിലേക്കും പത്ത് പാസായവര്‍ക്ക് ഫിനാന്‍ഷ്യന്‍ അഡ്വവൈസറുടെ 10 ഒഴിവിലേക്കുള്ള അഭിമുഖത്തിനും ഹാജരാകാം. എംപ്‌ളോയബിലിറ്റി സെന്ററില്‍ ആജീവനാന്ത രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക് ആണ് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത.രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടത്തി അഭിമുഖത്തിന് പങ്കെടുക്കണം.ഫോണ്‍ നമ്പര്‍:9207155700/04994297470
