മുട്ടിൽ മാണ്ടാട് 13ാം വാർഡ് ഉപ തെരഞ്ഞെടുപ്പ് ജൂൺ 27നു നടക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ മാണ്ടാട് ഗവ. എൽപി സ്‌കൂൾ, ഡബ്ല്യുഎംഒ യുപി സ്‌കൂൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ജൂൺ ഏഴാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന 10നു നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 12 ആണ്. 28നു രാവിലെ 10ന് മുട്ടിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വോട്ടെണ്ണൽ ആരംഭിക്കും. ജില്ലാ വ്യവസായകേന്ദ്രം മാനേജർ വരണാധികാരിയും മുട്ടിൽ പഞ്ചായത്ത് സെക്രട്ടറി ഉപ വരണാധികാരിയുമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ. റംലയുടെ അധ്യക്ഷതയിൽ ചേമ്പറിൽ യോഗം ചേർന്നു. ജില്ലാ വ്യവസായകേന്ദ്രം മാനേജർ പി. പ്രേംരാജ്, മുട്ടിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ആർ ഹേമലത തുടങ്ങിയവർ പങ്കെടുത്തു.