കാക്കനാട്:മഴക്കാല മുന്നൊരുക്ക ത്തിൻറെ ഭാഗമായി പകർച്ചവ്യാധികളെ ഫലപ്രദമായി തടയാൻ ആരോഗ്യം ,തദ്ദേശ സ്വയംഭരണം , റവന്യു, സിവിൽ സപ്ലൈസ് എന്നീ വകുപ്പിൽ പെട്ട ഉദ്യോഗസ്ഥന്മാരെ ഉൾപ്പെടുത്തി ജില്ലാതല പരിശോധന സമിതിയെ നിയമിച്ചു. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന ഡി ഡി എം എ യോഗത്തിലാണ് തീരുമാനം.
ജില്ലാതല പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാ ഹെൽത്ത് ഓഫീസർ ശ്രീനിവാസനെ ചുമതലപ്പെടുത്തി.
ജില്ലയിലെ എല്ലാ ഹോട്ടലുകളും ബേക്കറികളും മറ്റു ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളും യുദ്ധകാലടിസ്ഥാനത്തിൽ പരിശോധിക്കും. ഇവയിൽ ലൈസൻസില്ലാത്ത എല്ലാ സ്ഥാപനങ്ങളും ഉടൻ അടപ്പിക്കും. ഹോട്ടൽ, ബേക്കറി ഉൾപ്പെടെ ആഹാര സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടോയെന്ന് സമിതി പരിശോധിക്കും. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാർക്ക് സ്ഥാപന ഉടമയുടെ ചെലവിൽ ഒരാഴ്ചയ്ക്കകം ഹെൽത്ത് കാർഡ് ലഭ്യമാക്കും. പരിശോധന സമിതി ഭക്ഷണശാലയിലെ പാചക മുറിയും പരിസരവും പരിശോധിച്ച്
വ്യത്തി ഉറപ്പാക്കും. ഗുരുതര വീഴ്ചകൾ വരുത്തിയ സ്ഥാപനങ്ങൾ അടച്ചു പൂട്ടിക്കും.
ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരവും സമിതി ഉറപ്പു വരുത്തും.
രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടയുടെ ശുചിത്വവും പരിശോധിക്കും. ഫുഡ് സേഫ്റ്റി ഓഫീസർമാർ ജില്ലയിൽ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളുടെ ശുചിത്വവും പരിശോധിക്കും.