2019-2021 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ടായിലെ പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുകളിലും ‘www.education.kerala.gov.in’- DPI Announcement എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറോഫീസിൽ 19ന് വൈകിട്ട് 5നകം ലഭിക്കണം.