പാലക്കാട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പുതുനഗരം, കൊല്ലങ്കോട്, ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ മേട്രണ്‍ കം റസിഡന്‍ര് ട്യൂട്ടര്‍ (പുരുഷന്‍) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ബിരുദം, ബി.എഡ്് യോഗ്യതയുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ജൂണ്‍ 10 ന്കം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍; 8547630129.