കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി നശീകരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളിലാണു പ്രതീക്ഷയെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ ഹയര്‍ സെക്കന്ററി വകുപ്പ് എന്‍എസ്എസ് സംസ്ഥാന തല പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുപ്പിവെള്ളം വാങ്ങുന്നതു പോലെ ഓക്‌സിജന്‍ വിലക്കൊടുത്തു വാങ്ങേണ്ട സാഹചര്യം നമ്മുടെ നാട്ടിലും വരാനിടയുണ്ട്. ദുരമൂത്ത മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വരുത്തുന്ന പരിസ്ഥിതി നാശത്തിന്റെ ലാഭം കൊയ്യുന്നതും വന്‍കിട കോര്‍പറേറ്റുകളാണ്. മരങ്ങള്‍ നട്ടുവളര്‍ത്തിയും ജലവും വായുവും ഭൂമിയും മലീമസമാകാതെ സംരക്ഷിച്ചും പരിസ്ഥിതിയെ കാത്തുസംരക്ഷിക്കണമെന്നു മന്ത്രി പറഞ്ഞു. എം.രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ റാലി നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ:കെ പി ജയരാജന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
