കാക്കനാട്: പ്രളയ പുനർ നിർമ്മാണത്തിൽ മികച്ച പങ്കാളിത്തം വഹിച്ച ഡി.പി. വേൾഡിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫിറുള്ളയാണ് ഡി.പി.വേൾഡിനുള്ള ഉപഹാരം കൈമാറിയത്. ഡപ്യൂട്ടി കളക്ടർ പി.ഡി.ഷീലാദേവിയുടെ സാന്നിധ്യത്തിൽ ഡി.പി.വേൾഡ് സി.ഇ.ഒ പ്രവീൺ തോമസ് ജോസഫ്, എച്ച്.ആർ.മാനേജർ ഗിരീഷ്.സി.മേനോൻ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. പ്രളയ പുനർ നിർമ്മാണത്തിന്റെ ഭാഗമായി ഡി.പി.വേൾഡ് കൊച്ചി, കണയന്നൂർ, പറവൂർ താലൂക്കുകളിലായി 100 വീടുകളാണ് പുനർനിർമ്മിക്കാൻ ധാരണയായിട്ടുള്ളത്. ആദ്യഘട്ടമായി പ്രഖ്യാപിച്ച 50 വീടുകളിൽ 30 എണ്ണമാണ് നിർമ്മാണം ആരംഭിച്ചത്. ഇതിൽ 12 എണ്ണം നിർമ്മാണം ഇതാ നോടകം പൂർത്തിയാക്കി കഴിഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്:

പ്രളയ പുനർ നിർമ്മാണത്തിൽ സജീവ പങ്കാളിത്തം വഹിച്ച ഡി പി. വേൾഡിനുള്ള ഉപഹാരം കളക്ടർ മുഹമ്മദ് വൈ.സഫിറുള്ള കൈമാറുന്നു.