- ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍(എം.ബി.ബി.എസ്), സൈക്യാട്രിസ്റ്റ് (എം.ഡി. (സൈക്യാട്രി) /ഡി.എന്‍.ബി (സൈക്യാട്രി)/ ഡിപ്ലോമ ഇന്‍ സൈക്യാട്രിക്ക് മെഡിസിന്‍) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ജൂണ്‍ 22 ന് രാവിലെ 10 മണിയ്ക്ക് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
