ഗവ.മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി സ്റ്റാഫിനെ ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ള 50 വയസ്സില്‍ താഴെയുളള വിമുക്തഭടന്‍മാരായ ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളും സഹിതം ജൂണ്‍ 21 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. 10 ഒഴിവുകളാണ് ഉളളത്. യോഗ്യത: വിമുക്തഭടന്‍മാര്‍ (ജെസിഒ റാങ്കില്‍ താഴെയുളള).
