ഇലക്ട്രിക് സ്‌കൂട്ടര്‍ മുതല്‍ ബസ് വരെയുള്ള വൈവിധ്യമാര്‍ന്ന വാഹന പ്രദര്‍ശനമാണ് ഇവോള്‍വ്  ഇ മൊബിലിറ്റി എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗതാഗത രംഗത്ത് ഭാവിയിലെ കുതിപ്പിന് തുടക്കമിട്ടിരിക്കുന്ന സംസ്ഥാനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാകുകയാണ്. സംസ്ഥാനത്ത് വൈദ്യുത വാഹന നയം നടപ്പിലാക്കുന്നതിനും വൈദുയത ഗതാഗത സംവിധാനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഇവോള്‍വ് – ഇ മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്‌പോ 2019 സംഘടിപ്പിച്ചിരിക്കുന്നത്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ വൈദ്യുത വാഹനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, നിര്‍മാതാക്കള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍, നയനിര്‍മാതാക്കള്‍, കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വാഹനപ്രേമികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
പ്രമുഖ വൈദ്യുത വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, കെഎഎല്‍, ടിവിഎസ്, ഇട്രിയോ, ഒലക്ട്ര, മഹീന്ദ്ര ഇലക്ട്രിക്, കൈനറ്റിക് ഗ്രീന്‍, വോള്‍വോ പെന്റ എന്നിവയാണ് ഇ വോള്‍വ്  ഇ മൊബിലിറ്റി എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണം. ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേറ്റര്‍മാരായ സണ്‍ മൊബിലിറ്റിയും, ഇഎസ്എല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, അസാപ് തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളും പ്രദര്‍ശനത്തിനുണ്ട്.
മഹീന്ദ്രയുടെ മുച്ചക്ര ഇ ഓട്ടോ ട്രയോ, യാരി, മിനി വാന്‍ സുപ്രോ, ഇ വേരിട്ടോ ടാറ്റായുടെ ഇ ലോ ല്ലോര്‍ ബസ് , ഈ വര്‍ഷത്തെ മികച്ച  ഇലക്ട്രോണിക് കാറായ ടാറ്റാ ട്രിഗര്‍, റ്റിവിഎസ്സിന്റെ ക്രയോണ്‍ സ്‌കൂട്ടര്‍, റ്റിവിഎസ് കിങ്ങ് ഓട്ടോ, വോള്‍ട്ടാ ഓട്ടോ മൊബൈല്‍സിന്റെ  വോള്‍ട്ടാ 90 എക്‌സ് സ്മാര്‍ട്ട് ഓട്ടോ, കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ നീം ജി ഇ ഓട്ടോ, ആംപിയറിന്റെ റിയോ സ്‌കൂട്ടര്‍ തുടങ്ങിയവയും എക്‌സ്‌പോയിലുണ്ട്. പുതിയ മൊബിലിറ്റി സംരംഭങ്ങളായ ബൌണ്‍സ്  വോഗോ, ക്യുക്വിക്ക് തുടങ്ങിയവയും എക്‌സ്‌പോയിലുണ്ടാകും.
കൂടാതെ രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത സ്വയം നിയന്ത്രിത  വാഹനം, എസ്‌സിഎംഎസ് കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഇവാഹനങ്ങള്‍, പിറവം എം കെ . എം എച്ച്.എസ്. എസ്സിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് സുരേഷ് വികസിപ്പിച്ചെടുത്ത നൂതന ഇലക്ട്രിക് ബൈക്ക് തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്.
ബസ് ഉടമകളുടെ അസോസിയേഷന്‍, സംസ്ഥാനത്തുടനീളമുള്ള ഓട്ടോറിക്ഷ ട്രേഡ് യൂണിയന്‍ അസോസിയേഷനുകള്‍, ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് ബി 2 ബി ലിങ്കേജുകള്‍ വികസിപ്പിക്കാനുള്ള അവസരവും പ്രദര്‍ശനത്തിലുണ്ടാകും. ഡബ്ല്യുആര്‍ഐ ഇന്ത്യ (എന്‍ ജി ഒ),  ആഗോള കണ്‍സള്‍ട്ടിംഗ് കമ്പനിയായ പിഡബ്ല്യുസി എന്നിവര്‍  എക്‌സ്‌പോയുടെ സാങ്കേതിക പങ്കാളികളാണ്. ലോകമെമ്പാടുമുള്ള ഇലക്ട്രിക് വാഹനങ്ങളും സാങ്കേതികവിദ്യകളും നമ്മുടെ സംസ്ഥാനത്തു നിന്നുള്ള കണ്ടുപിടുത്തങ്ങളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.
വൈദ്യുത ഗതാഗത രംഗത്തെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക്  അവബോധം സൃഷ്ടിക്കാനും എക്‌സ്‌പോ വഴിയൊരുക്കും. കേരളത്തെ വിപണിയായും വൈദ്യുത വാഹന നിര്‍മ്മാണ നിക്ഷേപ കേന്ദ്രമാകാനും ബി 2 ബി ലിങ്കേജുകള്‍ സൃഷ്ടിക്കുന്നതിനും എക്‌സ്‌പോ വേദിയാകും.
സംസ്ഥാനത്തിന്റെ ഇ മൊബിലിറ്റിയുടെ ഭാവിയെക്കുറിച്ച് വിദഗ്ധര്‍ ചര്‍ച്ച നടത്തി. വൈദ്യുത വാഹനനയം നടപ്പിലാക്കുന്നതിനായുളള മാര്‍ഗരേഖ തയാറാക്കുക, പൊതുഗതാഗതത്തിനായി ഇലക്ട്രിക് ബസുകള്‍, ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി എന്നീ വിഷയങ്ങളില്‍ സെഷനുകള്‍ നടന്നു. ഇലക്ട്രിക് മൊബിലിറ്റിക്ക് ധനസഹായം, വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണത്തിനുള്ള അവസരങ്ങള്‍ ശക്തിപ്പെടുത്തുക, ജലഗതാഗതവും ചരക്കുനീക്കവും ഇലക്ട്രിക്  മൊബിലിറ്റിയുടെ ഭാവിയും തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം പ്രദര്‍ശന വേദിയിലേക്ക് മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളുമെത്തി.
കേരളത്തിലെ ഹരിത ഗതാഗതത്തിന്റെ പ്രവര്‍ത്തന പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുള്ള പ്ലീനറി സെഷന്‍ നടന്നു. ഡബ്ല്യുആര്‍ഐ ഇന്ത്യ സിഇഒ ഒ.പി. അഗര്‍വാള്‍ നയിച്ച സെഷനില്‍ ഈ രംഗത്തെ വിദഗ്ധര്‍ പങ്കെടുത്തു.
രാജ്യത്താദ്യമായി വൈദ്യുത ഓട്ടോറിക്ഷകള്‍ നിര്‍മ്മിച്ച സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ എ എല്‍ ) യൂറോപ്യന്‍ സഹകരണത്തോടെ  കെ എസ് ആര്‍ ടി സിക്കു വേണ്ടി വൈദ്യുത ബസുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി. സ്വിസ് വാഹനനിര്‍മ്മാതാക്കളായ ഹെസ്സിന്റെ സഹകരണത്തോടെയാണ് പദ്ധതി. ഹെസ്സ് സി ഇ ഒ അലക്‌സ് നായെഫ് ധാരണാപത്രം കേരള ഓട്ടോ മൊബൈല്‍സ് (കെ എ എല്‍ )ചെയര്‍മാന്‍ കരമന ഹരിക്കു കൈമാറി.
ഹൈഡ്രജന്‍ സെല്‍ അധിഷ്ഠിത വൈദ്യുത വാഹനങ്ങളുടെ നിര്‍മാണത്തില്‍ സഹകരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും സ്‌പോട്ടിമൈസ് എനര്‍ജി െ്രെപവറ്റ് ലിമിറ്റഡും ധാരണയിലെത്തി. എനര്‍ജി എഫിഷെന്‍സി സര്‍വീസ് ലിമിറ്റഡി(ഇ ഇ എസ് എല്‍)ല്‍ നിന്ന് 14  വൈദ്യുത കാറുകള്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഉപയോഗത്തിന് ഏറ്റെടുത്തു. മുഖ്യമന്ത്രിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സുദേഷ് കുമാറും ചേര്‍ന്ന് കാറിന്റെ താക്കോല്‍  ഇ ഇ എസ് എല്‍ ഡയറക്ടര്‍ വെങ്കടേഷ് ദ്വിവേദിയില്‍ നിന്ന് ഏറ്റുവാങ്ങി. ഇന്ന് (ജൂണ്‍ 30) എക്‌സ്‌പോ സമാപിക്കും.
വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഇടപ്പള്ളിയില്‍
കൊച്ചി: വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ചാര്‍ജിംഗ് സ്റ്റേഷന്‍ ഇടപ്പള്ളിയിലെ ഇന്ത്യന്‍ ഓയില്‍ പമ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവോള്‍വ് ഇ മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്‌പോ 2019 ന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേഷന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് ആദ്യ വാഹനം ചാര്‍ജ് ചെയ്തു. ഇടപ്പള്ളിയിലെ യുണൈറ്റഡ് ഫ്യുവല്‍സിലാണ് വൈദ്യുത ചാര്‍ജിംഗ് സൗകര്യം ആരംഭിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്നു മാസത്തേക്ക് ചാര്‍ജിംഗ് സൗജന്യമാണ്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ചാര്‍ജിംഗിനായുള്ള അടിസ്ഥാന സൗകര്യമൊരുക്കിയിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. വൈദ്യുത വാഹനം പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 90 മിനിറ്റാണ് വേണ്ടത്. ടോപ്പ് അപ്പ് ചാര്‍ജിംഗിന് കുറഞ്ഞ സമയം