നെടുമ്പാശ്ശേരി: പഞ്ചായത്തിലെ സ്കൂളുകളിൽ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. പഞ്ചായത്തിനു കീഴിലെ നാല് ലോവർ പ്രൈമറി സ്കൂളുകളിലാണ് വിദ്യാർത്ഥികൾക്ക് രാവിലെ ഭക്ഷണം നൽകാൻ തീരുമാനിച്ചത്. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തുരുത്തിശ്ശേരി ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ നിർവഹിച്ചു. പദ്ധതിയുടെ മൂന്ന് മാസത്തെ നടത്തിപ്പിനായി രണ്ടര ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തി്തിയിരിക്കുന്നത്. പഞ്ചായത്തിലെ മറ്റ് വികസന പ്രവർത്തന ങ്ങൾക്കൊപ്പം തന്നെ പ്രഭാത ഭക്ഷണ പരിപാടിയും മുന്നോട്ടു കൊണ്ടു പോകാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതി കൂടുതൽ വിപുലപ്പെടുത്തുന്നനതിനായി വ്യക്തികൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായവും തേടും. നിലവിൽ നാല് സ്കൂളുകളിലായി 350 കുട്ടികൾക്കാണ് ഭക്ഷണം നൽകുന്നത്. പുട്ട്, പീച്ചുണ്ട, തരിക്കഞ്ഞി, മുട്ട, പഴം എന്നിങ്ങനെയാണ് ഭക്ഷണം നൽകുക.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ഒ.എം. പ്രിൻസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ, സ്കൂൾ പ്രിൻസിപ്പൽ ഷൈജ വർഗീസ്, പഞ്ചായത്തംഗങ്ങളായ പി.എൻ.സിദ്ധാർത്ഥൻ, ആനി കുഞ്ഞുമോൾ ,പി ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വൈ എം സി എ സ്കൂളിനു നൽകുന്ന ധനസഹായം അംഗമായ പൗലോസ് സ്കൂളിനു കൈമാറി.

ഫോട്ടോ കാപ്ഷൻ

നെടുമ്പാശ്ശേരി പഞ്ചായത്തിൽ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ വിദ്യാർത്ഥികൾക്ക് തരിക്കഞ്ഞി നൽകി ഉദ്ഘാടനം ചെയ്യുന്നു.