കൊച്ചി: തൊഴിലുറപ്പ് പദ്ധതിയില്‍ എളങ്കുന്നപ്പുഴ ഗവ. ഹൈസ്കൂളിൽ ഫലവൃക്ഷത്തോട്ടം നിർമ്മാണ ഉദ്ഘാടനം നടത്തി . വൃക്ഷത്തൈ നട്ട് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആൽബർട്ടാണ് ഉദ്ഘാടനം ചെയ്തത്.
വിഷ രഹിത പഴങ്ങൾ ലഭിക്കണമെങ്കിൽ നാം നട്ടുവളർത്തി പരിപാലിച്ച് ഫലം നേടണമെന്ന സന്ദേശം കുട്ടികളിൽ വളർത്തി എടുക്കുന്നതിന്റെ ഭാഗമായാണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ഫലവൃക്ഷത്തോട്ടം സ്കൂളിൽ നിർമ്മിക്കാൻ തീരുമാനിച്ചത്.
മാവ്, പേര, റംബൂട്ടാൻ, മാംഗോസ്റ്റിൻ, വേപ്പ്, നെല്ലിപ്പുളി തുടങ്ങിയ
ഫലവൃക്ഷങ്ങളാണ് സ്കൂൾ പരിസരത്ത് നട്ടത്. ഫലവൃക്ഷത്തോട്ടം വിദ്യാർത്ഥികളും, അധ്യാപകരും, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരും ചേർന്ന് പരിപാലിക്കും.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ജോസഫ് , എളങ്കുന്നപ്പുഴ ഗവ. ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക എൻ. കെ. സീമ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ : തൊഴിലുറപ്പ് പദ്ധതിയില്‍ എളങ്കുന്നപ്പുഴ ഗവ. ഹൈസ്കൂളിലെ ഫലവൃക്ഷത്തോട്ടം നിർമ്മാണ ഉദ്ഘാടനം വൃക്ഷത്തൈ നട്ട് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആൽബർട്ട് നിർവ്വഹിക്കുന്നു