സുൽത്താൻ ബത്തേരി ടൗൺ ഗാന്ധി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന വിക്ടറി ആശുപത്രി റോഡ് ഇന്റർലോക്ക് നിർമാണം പൂർത്തിയായി. ടൗണിലെ പ്രധാന സബ്ബ് റോഡ് കൂടിയായിരുന്ന റോഡ് കഴിഞ്ഞ പ്രളയ കാലത്ത് മഴവെളളം കെട്ടിക്കിടന്ന് പൂർണ്ണമായി തകർന്നിരുന്നു. നഗരസഭ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. 125 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലുമാണ് ഇന്റർ ലോക്ക് പാകിയത്. ടൗണിലെ മഴവെളളം കെട്ടികിടക്കാൻ സാധ്യതയുളള എല്ലാ സബ് റോഡുകളും അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റർലോക്ക് ചെയ്യ്ത് നവീകരിക്കുമെന്ന് നഗരസഭ ചെയർമാൻ ടി.എൽ സാബു പറഞ്ഞു.