കഴിഞ്ഞ ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലോ,  ഉരുള്‍പ്പൊട്ടലിലോ വീടിന്  പൂര്‍ണമായോ ഭാഗികമായോ (15% മുതല്‍ – 100% വരെ) നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക്  പ്രത്യുത്ഥാനം പദ്ധതി പ്രകാരം 25000 രൂപ അധിക ധനസഹായത്തിന് അപേക്ഷിക്കാം.
സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി,  യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെയാണ് അധിക ധനസഹായം അനുവദിക്കുന്നത്. അപേക്ഷാഫോറം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭിക്കും.  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും ജില്ലാ ഭരണകൂടത്തിന്റെയും  തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്‌സൈറ്റുകളിലും അപേക്ഷാഫോറം ലഭ്യമാണ്.
അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള അങ്കണവാടികളില്‍ ജൂലൈ 31ന് മുമ്പ് നല്‍കണം.