കൊച്ചി: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗയായി എറണാകുളം ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സി വൈപ്പിന്‍ ബ്ലോക്ക് തലത്തിലെ മത്സ്യകര്‍ഷകര്‍ക്ക് പരിശീലന പരിപാടി നടത്തി. എടവനക്കാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പ്രസിഡന്‍റ് ഡോ.കെ.കെ ജോഷി ഉദ്ഘാടനം ചെയ്തു. കടലിലെ മത്സ്യത്തിന് ലഭ്യത കുറവ് രൂക്ഷമായ സാഹചര്യത്തിൽ മത്സ്യകൃഷിയുടെ ഉള്ള മത്സ്യ ഉൽപാദനം പരമാവധി വർധിപ്പിക്കാനാണ് മത്സ്യ കർഷകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത് .
ഉൾനാടൻ മത്സ്യ മേഖലയാണ് മത്സ്യ ഉൽപ്പാദനത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. മത്സ്യ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനും സുസ്ഥിര മത്സ്യകൃഷി നടപ്പാക്കുന്നതിനുള്ള വിശദാംശങ്ങളും മത്സ്യ കർഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ ഉൾനാടൻ മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാർ മത്സ്യകൃഷി രണ്ടാംഘട്ടം നടപ്പിലാക്കുന്നത്.
ഓരുജല മത്സ്യകൂട് കൃഷി, മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനം, ഞണ്ടു കൊഴുപ്പിക്കൽ പദ്ധതി,
കരിമീൻ വിത്തുല്പാദനം, ഓരുജല സമ്മിശ്ര മത്സ്യകൃഷി, ഒരു നെല്ലും ഒരു ചെമ്മീനും, അക്വാപോണിക്സ് കൃഷിരീതി എന്നീ വിഷയങ്ങളെക്കുറിച്ച് ഞാറക്കൽ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. പി.കെ. വികാസ് ക്ലാസ്സെടുത്തു. ഫിഷറീസ് വകുപ്പ് വഴി മത്സ്യ കർഷകർക്ക് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും മത്സ്യകൃഷിയുടെ നിയമവ്യവസ്ഥകളും ഞാറക്കൽ ബാക്ക് വാട്ടർ ഫിഷറീസ് സബ് ഇൻസ്പെക്ടർ വിശദീകരിച്ചു.
എടവനക്കാട് പഞ്ചായത്ത് പ്രസിഡൻറ് കെ യു ജീവൻ മിത്ര അധ്യക്ഷതവഹിച്ച ബോധവൽക്കരണ പരിപാടിയിൽ എടവനക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ബെന്നി, നായരമ്പലം പഞ്ചായത്ത് പ്രസിഡന്‍റ് ഇ.പി ഷിബു, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് ഷിൽഡ റിബേര, മെമ്പർമാരായ പി.കെ നടേശന്‍, റാണി രമേഷ്, പ്രോജക്ട് കോർഡിനേറ്റർ പി.എസ് സ്വരുമോള്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: മത്സ്യകര്‍ഷക വികസന ഏജന്‍സി ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗയായി വൈപ്പിന്‍ ബ്ലോക്ക് തലത്തിലെ മത്സ്യകര്‍ഷകര്‍ക്ക് നടത്തിയ ബോധവൽക്കരണ പരിപാടി ബ്ലോക്ക് പ്രസിഡന്‍റ് ഡോ:കെ.കെ ജോഷി ഉദ്ഘാടനം ചെയ്യുന്നു