കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ്, അവർ നേരിടുന്ന പ്രശ്നങ്ങൾ, താമസിക്കുന്ന കെട്ടിടങ്ങളിലെ പോരായ്മകൾ, ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച് പറവൂർ താലൂക്കിൽ യോഗം ചേർന്നു.

 

ആഗസ്റ്റ് 30നകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക യോഗം വിളിച്ച് ഇത്തരക്കാരുടെ കണക്കെടുപ്പ്, താമസ സൗകര്യ വിവരങ്ങൾ എന്നിവ ശേഖരിക്കാൻ നിർദ്ദേശിച്ചു. പോലീസ്, എക്സൈസ്, ലേബർ, റവന്യൂ, മുനിസിപ്പൽ/ പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന സ്ക്വാഡ് രൂപീകരിക്കുവാനും യോഗത്തിൽ തീരുമാനമായി.

 

പറവൂർ നഗരസഭ അധ്യക്ഷൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, താലൂക്ക് വികസന സമിതി അംഗങ്ങൾ, പോലീസ്, എക്സൈസ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.