കൊച്ചി: കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകളെ വളർത്തിയെടുക്കലാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി വളർത്തിയെടുക്കാൻ അധ്യാപകർ തയ്യാറാകണമെന്നും പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിലെ പ്രത്രിഭാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

പള്ളുരുത്തി എസ്ഡിപിവൈ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എടവനക്കാട് കെപിഎംഎച്ച്എസ്, സെൻട്രൽ സ്കൂൾ കളത്തറ, കോളേജ് ഓഫ് കൊമേഴ്സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ മന്ത്രി ആദരിച്ചു. എസ്ഡിപിവൈ പ്രസിഡന്റ് എ.കെ സന്തോഷ് അധ്യക്ഷനായി.

ജോൺ ഫെർണാണ്ടസ് എംഎൽഎ, ഇ.കെ മുരളീധരൻ, കെ.ജി മുരളീധരൻ, പി.എസ് സൗഹാർദ്ദൻ, അഡ്വ. കെ.എൻ സുനിൽ കുമാർ, എസ്.ആർ ശ്രീദേവി, കെ.കെ സീമ, എ.കെ ശ്രീകല, ബി. കൃഷ്ണഗീതി, ബിജു ഈപ്പൻ, വി.എസ് മിനി, എൻ.പി മിനി, വിനോദ് ജി. നായർ, സി.പി കിഷോർ, കെ.ആർ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.