ഉടുമ്പന്‍ചോല താലുക്ക് ഓഫീസറുടെ ചേമ്പറില്‍ താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു. സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ നിജു കുര്യന്‍ വിവിധ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു.
നെടുങ്കണ്ടം നഗരത്തിലെ വഴിയോര പാര്‍ക്കിംഗ്, കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സ്ഥലം കൈമാറുന്നതുമടക്കം വിവിധ ഗതാഗത പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി വിളിച്ചു ചേര്‍ക്കുവാനും താലൂക്ക് വികസന സമിതി തീരുമാനിച്ചു.
നെടുങ്കണ്ടത്തെ മഹാത്മാഗാന്ധി സര്‍വകലാശാല ബി.എഡ് കോളേജ് എം.എഡ് കോളേജ് ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സി-പാസ്സ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കാനും യോഗത്തില്‍ തീരുമാനമായി. താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, വകുപ്പ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.