നെഹ്രു യുവകേന്ദ്രയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെയും കോന്നി മന്നം മെമ്മോറിയല്‍  എന്‍എസ്എസ് കോളജിലെയും എന്‍എസ്എസ് യൂണിറ്റും ടീം യുവയും സംയുക്തമായി കളക്ടറേറ്റ് കാമ്പസ്  ശുചീകരിച്ചു. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ശുചീകരണം ഉദ്ഘാടനം ചെയ്തു.
നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.ഹരിലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എസ്.സജിത്ത് ബാബു, സി.വര്‍ഗീസ്, ശുചിത്വമിഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, നെഹ്രു യുവകേന്ദ്ര പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ലിജാ മാധവന്‍, വാളണ്ടിയര്‍ ഗൗതംകൃഷ്ണ, ഹരിപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
സ്വച്ഛ്ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് 2018 ജേതാക്കളായ വിമല്‍ കൃഷ്ണക്കുറുപ്പ്, സുജിത് കുമാര്‍ എസ്.നായര്‍, എം.ജിഷ്ണു എന്നിവര്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി. 2019 സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പില്‍ കൂടുതല്‍ അംഗങ്ങളെ രജിസ്റ്റര്‍ ചെയ്തതിന് നെഹ്രു യുവകേന്ദ്ര വാളണ്ടിയര്‍ ആര്‍.അജ്മലിന് പ്രതേ്യക ഉപഹാരം നല്‍കി.