സ്വകാര്യ വ്യക്തികൾ/ലൈബ്രറികൾ എന്നിവരുടെ പക്കലുളള ചരിത്രരേഖാശേഖരങ്ങൾ, അപൂർവവും, അമൂല്യവുമായ പുസ്തകങ്ങൾ, കൈയ്യെഴുത്ത് പ്രതികൾ തുടങ്ങിയവയുടെ സംരക്ഷണത്തിനായി രജിസ്റ്റേർഡ് സന്നദ്ധ സംഘടനകൾ, വ്യക്തികൾ, കല്പിത സർവകലാശാലകൾ ഉൾപ്പെടെയുളള സർവകലാശാലകൾക്ക് നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ 2019-20 വർഷത്തെ ഗ്രാന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

രേഖകളുടെ സംരക്ഷണം, പരിപാലനം, കാറ്റലോഗിങ്ങ്, അപൂർവ രേഖകളുടെ പ്രസിദ്ധീകരണം ഡിജിറ്റൈസ് ചെയ്യുന്നതിനും അതിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് സഹായം നല്കുന്നത്.

അപേക്ഷയുടെ രണ്ട് പ്രതികൾ നോഡൽ ഏജൻസിയായ സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന് അയയ്ക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14. ലഭിക്കുന്ന അപേക്ഷകൾ സക്രീനിംഗ് കമ്മിറ്റിയുടെ ശുപാർശ സഹിതം നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയ്ക്ക് അയച്ചു കൊടുക്കും.

അപേക്ഷാ ഫോമിന്റെ മാതൃകയും വിശവദവിവരങ്ങളും നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. (www.nationalarchives.nic.in).  അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: ഡയറക്ടർ, ആർക്കൈവ്‌സ് വകുപ്പ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, തിരുവനന്തപുരം-3, ഫോൺ: 0471-2311547.