നോർക്കയുടെ പുനരധിവാസ പദ്ധതി ഫീൽഡ് ക്യാമ്പ്   ആഗസ്റ്റ് 9ന്  തിരുവല്ലയിലും 13ന് കോഴിക്കോടും നടക്കും. തിരുവല്ല വി.ജി.എം. ഹാളിലാണ് ക്യാമ്പ്. കോഴിക്കോട് സ്‌നേഹാഞ്ജലി ആഡിറ്റോറിയത്തിൽ പരിപാടി നടക്കും.

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിന് മൂലധന, പലിശ സബ്‌സിഡിയുളള വായ്പ ലഭ്യമാക്കും വിധമാണ് തിരുവല്ല ക്യാമ്പ്. രാവിലെ പത്ത് മണിക്ക് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ പത്തിന് ഡോ.എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. താത്പര്യമുളളവർ തുടങ്ങാൻ ഉദേശിക്കുന്ന പദ്ധതികളെക്കുറിച്ചും അടങ്കൽ തുക ഉൾപ്പെടെയുളള ലഘുവിവരണവും, കുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്‌പോർട്ട് സൈസ്സ് ഫോട്ടോയും കൊണ്ടുവരണം.

നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.orgൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്ത് ആഡിറ്റോറിയത്തിൽ കൃത്യസമയത്ത് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡിയുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോർക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും, 0495-2304882, 2304885 നമ്പരിലും ലഭിക്കും.