തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, കായചികിത്സ വകുപ്പുകളിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനായി ആഗസ്റ്റ് 14ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം.  ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്ന് 10.30ന് ഓഫീസിൽ ഹാജരാകണം.