തൊടുപുഴ കോടിക്കുളം പഞ്ചായത്തിലെ പാറപ്പുഴ സെന്റ് ജോസഫ്‌സ് എല്‍ പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ 11 കുടുംബങ്ങളിലായി 44 പേര്‍. ഇതില്‍ 3 കുട്ടികളുമുണ്ട്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഭൂരിഭാഗം പേരും ക്യാമ്പില്‍ എത്തിയത്. ക്യാമ്പില്‍ അധിവസിക്കുന്നവര്‍ക്ക് എല്ലാ സഹായവും എത്തിക്കുന്നുണ്ട്ന്ന് വില്ലേജ് ഓഫീസര്‍ ഹംസ പറഞ്ഞു. ക്യാമ്പ് അംഗങ്ങള്‍ക്ക് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന്  കോടിക്കുളം പി.എച്.സി ഡോക്ടര്‍ സാം പറഞ്ഞു. ക്യാമ്പ് അംഗങ്ങള്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തുവാന്‍ കൗണ്‍സിലറിന്റെ സഹായവും ഉണ്ട്.

കോടിക്കുളം പഞ്ചായത്തിലെ തെന്നത്തൂര്‍ സെന്റ് മേരീസ് എല്‍. പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലെ അംഗങ്ങള്‍ വീട്ടിലേക്ക് മാറിയതിനെ തുടര്‍ന്ന് ക്യാമ്പ് ഇന്നലെ വൈകുന്നേരത്തോടെ നിര്‍ത്തുകയായിരുന്നു. ക്യാമ്പില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സുരക്ഷ ഉറപ്പ് നല്‍കുന്നതിനായി വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവര്‍