മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് കൈത്താങ്ങായി കടലിന്റെ മക്കളും. രക്ഷാപ്രവർത്തനത്തിൽ പത്ത് ബോട്ടുകളും 49 മത്സ്യതൊഴിലാളികളുമാണ് വയനാട്ടിലെത്തിയത്. മഴ ശക്തമായതോടെ കൂടുതൽ പ്രദേശങ്ങൾ ഒറ്റപെട്ടുപോയിരുന്നു. ഈ സാഹചര്യത്തിൽ ഫിഷറീസ് വകുപ്പ് പുതുതായി ഏഴ് യന്ത്രവൽകൃത ബോട്ടുകൾ കോഴിക്കോട് നിന്നും ജില്ലയിലെത്തിച്ചിരുന്നു.
പ്രളയത്തിന്റെ ആദ്യദിനങ്ങളിൽ വകുപ്പിന്റെ നാലു ബോട്ടുകളിലായി 14 മത്സ്യതൊഴിലാളികളായിരുന്നു രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. സംസ്ഥാനത്തെ കഴിഞ്ഞവർഷത്തെ മഹാപ്രളയത്തെ അതിജീവിക്കാൻ ഏറ്റവും തുണയായത് മത്സ്യതൊഴിലാളികളുടെ സേവനമായിരുന്നു. കൂടാതെ വകുപ്പിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിലെ ജില്ലാ ആസൂത്രണഭവനിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ഫോൺ – 9496401208.