സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കായകല്‍പ്പ അവാര്‍ഡ് കട്ടപ്പന അര്‍ബന്‍ പി.എച്ച്.സിക്ക് ലഭിച്ചതായി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. മനോജ് എം തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ എന്നിവര്‍ അറിയിച്ചു.
83 നഗര ആരോഗ്യ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. ഇവയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും വിദഗ്ധ സമിതി പരിശോധിച്ചതിന്റെ ശേഷമാണ് അവാര്‍ഡ് നല്‍കിയത്. കട്ടപ്പന ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളിലെ എല്ലാ ഘടകങ്ങളും ആശുപത്രിയിലെ അന്തരീക്ഷം, പരിസര ശുചിത്വം, റെകോര്‍ഡുകളുടെ ക്രമീകരണം തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വാടക കെട്ടിടത്തില്‍ ഇത്ര നന്നായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിന് വിദഗ്ധ സംഘം നഗരസഭയെ അനുമോദിച്ചിരുന്നു.
50000 രൂപയും പ്രസസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് അടുത്ത ദിവസം തിരുവനന്തപുരത്ത് ഏറ്റുവാങ്ങും.
