ജില്ലയില്‍ ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സപ്ലൈക്കോ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കര്‍ഷകന്റെ പേര്, ഏരിയ എന്നിവ കൈവശാവകാശ പത്രം വെച്ചും ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ എന്നിവ ബാങ്ക് പാസ്ബുക്കും വെച്ചും കൃത്യത ഉറപ്പുവരുത്തണം. കൂടാതെ ഉമ, ജ്യോതി, മട്ട, വെള്ള എന്നിവയ്ക്ക് ഇനം തിരിച്ച് പ്രത്യേകം രജിസ്‌ട്രേഷന്‍ ചെയ്യണം. രജിസ്‌ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

എന്‍.ആര്‍.എ, എന്‍.ആര്‍.ഒ, സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യരുത്. താല്‍ക്കാലിക കൃഷിയാണെങ്കില്‍ ഭൂവുടമയുടെ പേരും വിലാസവും ഉള്‍പ്പെടുത്തി നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം 200 രൂപയുടെ മുദ്ര പത്രത്തില്‍ വിശദമായി രേഖപ്പെടുത്തി അപേക്ഷകള്‍ കൃഷി ഭവന്‍ മുഖേന നല്‍കണം. വിവരങ്ങള്‍ക്ക് 0491-2528553, 9446569910, 9446569905.