ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ടി.ബി കോംപ്ലക്സിലുള്ള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാന്‍വീവ്) ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണികള്‍ ഓഗസ്റ്റ് 19 മുതല്‍ സെപ്തംബര്‍ ഒമ്പത് വരെ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റില്‍ ലഭിക്കും. ഓണം മേളയുടെ ഉദ്ഘാടനം ഓഗസ്റ്റ് 19 ന് രാവിലെ 10 ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍ ആദ്യ വില്‍പ്പന നടത്തി നിര്‍വഹിക്കും.

വിവിധ ഇനത്തില്‍പ്പെട്ട കൈത്തറി മുണ്ടുകള്‍, സെറ്റുമുണ്ടുകള്‍, സെറ്റ് സാരി, ത്രഡ് വര്‍ക്ക് സാരി, കോട്ടണ്‍ സില്‍ക്ക് സാരി, ബെഡ് ഷീറ്റ്, ചുരിദാര്‍ മെറ്റീറിയലുകള്‍, പില്ലോ കവര്‍, യൂണിഫോം തുണിത്തരങ്ങള്‍, കോട്ടണ്‍ ഷര്‍ട്ടിങുകള്‍, ടര്‍ക്കി, തോര്‍ത്ത്, മുണ്ട്, മറ്റ് തുണിത്തരങ്ങള്‍ എന്നിവയാണ് വില്‍പനയ്ക്കുള്ളത്.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ നിബന്ധനങ്ങള്‍ക്ക് വിധേയമായി 5000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങാം. ക്രെഡിറ്റ് ഫോമുകള്‍ ഷോറൂമില്‍ ലഭിക്കും. മേളയോടനുബന്ധിച്ച് എല്ലാ ഞായറാഴ്ചയിലും അവധിദിവസങ്ങളിലും ഷോറൂം പ്രവര്‍ത്തിക്കും. ഫോണ്‍: 9747714773.