സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കേരളാ പോലീസ് അക്കാദമിയില്‍ സൈബര്‍ ഫോറന്‍സിക് പരിശീലനത്തിന് രണ്ട് കണ്‍സള്‍ട്ടന്‍റുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ അഞ്ചിന് നടക്കും.

ഒരു വര്‍ഷത്തെ നിയമനം തൃശ്ശൂരിലെ കേരളാ പോലീസ് അക്കാദമിയില്‍ ആയിരിക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ എം.സി.എയും കമ്പ്യൂട്ടര്‍ സയന്‍സ്, സൈബര്‍ ഫോറന്‍സിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ക്രിപ്റ്റോഗ്രാഫി അല്ലെങ്കില്‍ തത്തുല്യ വിഷയങ്ങളില്‍ എം.ടെക് അല്ലെങ്കില്‍ എം.എസുമാണ് യോഗ്യത.

സൈബര്‍ നിയമങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങളിലെ അന്വേഷണം എന്നിവയില്‍ അറിവും കഴിവും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുമുതല്‍ നാലുവരെ വര്‍ഷത്തെ പരിചയം വേണം. ശമ്പളം പ്രതിമാസം 50,000 രൂപ. കുറഞ്ഞപ്രായപരിധി 25 വയസ്സ്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും മറ്റു രേഖകളുമായി സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് തൃശൂര്‍ രാമവര്‍മ്മപുരത്തെ കേരളാ പോലീസ് അക്കാദമിയില്‍ എത്തണം.