പള്ളിയോടങ്ങള്‍ക്കുള്ള ദേവസ്വം ബോര്‍ഡിന്റെ ഗ്രാന്‍ഡ് തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവോണത്തോണിക്ക് അകമ്പടി വരുന്ന ഓരോ പള്ളിയോടത്തിനും 5000 രൂപ ഗ്രാന്‍ഡ് നല്‍കുന്നത് കൂടാതെ തിരുവോണത്തോണി യാത്രയ്ക്ക് നേതൃത്വം നല്‍കുന്ന മങ്ങാട്ട് ഭട്ടതിരിയുടെ യാത്രക്ക് 5000 രൂപയും അഷ്ടമിരോഹിണി വള്ളസദ്യക്ക് 25000 രൂപയും ഗ്രാന്‍ഡായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രസിഡന്റ്  നരേന്ദ്രനാഥന്‍ നായര്‍ മുഖ്യ അതിഥിയായിരുന്നു.  പി ആര്‍ രാധാകൃഷ്ണന്‍, ജി സുരേഷ് വെണ്‍പാല, വി വിശ്വനാഥപിള്ള, സഞ്ജീവ് കുമാര്‍, എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ്  സി എന്‍ സോമനാഥന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡി അനില്‍കുമാര്‍. വള്ളസദ്യ നിര്‍വഹണ സമിതി അംഗങ്ങളായ കെ ഹരിദാസ്, ജഗന്‍മോഹന്‍ദാസ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് അജിത് കുമാര്‍, വി എന്‍ ഉണ്ണി, കെ പി സോമന്‍, വി കെ ചന്ദ്രന്‍, എം അയ്യപ്പന്‍കുട്ടി, മുരളി ജി പിള്ള, പി ആര്‍ വിശ്വനാഥന്‍ നായര്‍, ജി സുരേഷ് കുമാര്‍, അശോക് കുമാര്‍, വിനോദ് കുമാര്‍, അനൂപ് ഉണ്ണികൃഷ്ണന്‍, രതീഷ് ആര്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.