പത്തനംതിട്ട: ഹരിത കേരളം മിഷനും ഏഴംകുളം ഗ്രാമപഞ്ചായത്തും ചേര്‍ന്നു നടത്തുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ നടീല്‍ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബി. ലത  വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.   നെല്ലി, സീതപ്പഴം, ചമത ഉള്‍പ്പെടെ  നിരവധി തൈകളാണ് പച്ചത്തുരുത്ത് നിര്‍മിക്കുന്നതിന് ഒരുക്കിയിട്ടുള്ളത്. വൃക്ഷ തൈകള്‍ നടാന്‍ ഉള്ള കുഴി അവയുടെ സംരക്ഷണം  എന്നിവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്തിരിക്കുന്നത്.
  വാര്‍ഡ് അംഗം സി.മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നടീല്‍ ഉത്സവത്തില്‍ ഹരിത കേരളം മിഷന്റെ ആര്‍.പി വിശ്വനാഥന്‍ ആചാരി, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ രാജലക്ഷ്മി, ഒമേഗ, ആതിര ഓമനക്കുട്ടന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.