തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂൾ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനേഷൻ -2020 ന് അപേക്ഷിക്കാം. സെപ്റ്റംബർ 23 വരെ www.sainikschooladmission.
ആറാം ക്ലാസ് പ്രവേശനം നേടുന്നവർ 2008 ഏപ്രിൽ ഒന്നിനും 2010 മാർച്ച് 31നും ഇടയിൽ ജനിച്ചവരാകണം. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് 2005 ഏപ്രിൽ ഒന്നിനും 2007 മാർച്ച് 31 നും ഇടയിൽ ജനിച്ച, അംഗീകൃത സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിനും സൈനികവിഭാഗത്തിനും 400 രൂപയും എസ്. സി. എസ്. ടി. വിഭാഗത്തിന് 250 രൂപയുമാണ് പരീക്ഷാഫീസ്.
പ്രവേശനപരീക്ഷയ്ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള ഒ. എം. ആർ. ഷീറ്റിൽ ഉത്തരം നൽകേണ്ട ചോദ്യങ്ങൾ ഉണ്ടാകും.
ആറാം ക്ളാസ് പ്രവേശനം തേടുന്നവർക്ക് കണക്ക്, ഭാഷാപരിജ്ഞാനം, പൊതുവിജ്ഞാനം (സയൻസ്, സാമൂഹികശാസ്ത്രം), ബൗദ്ധികശേഷി എന്നിവയിലും എട്ടാം ക്ളാസ് പ്രവേശനം തേടുന്നവർക്ക് കണക്ക്, ഇംഗ്ളീഷ്, സയൻസ്, സാമൂഹികശാസ്ത്രം, ബൗദ്ധികശേഷി എന്നിവയിലും പ്രാവീണ്യം വിലയിരുത്തുന്നതിനുള്ള ചോദ്യങ്ങളുണ്ടാകും. ആറാം ക്ലാസ് ചോദ്യ പേപ്പർ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ (അപേക്ഷയിൽ നൽകിയതനുസരിച്ച്) ലഭ്യമാക്കും.
ഒമ്പതാം ക്ലാസ് ചോദ്യ പേപ്പർ ഇംഗ്ലീഷിൽ മാത്രമായിരിക്കും. തിരുവനന്തപുരം (കഴക്കൂട്ടം സൈനിക് സ്കൂൾ), കോട്ടയം (ഗവ.ഹയർസെക്കൻഡറി സ്കൂൾ, കാരാപ്പുഴ), എറണാകുളം (ഗവ.ഹയർസെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്, എറണാകുളം) കോഴിക്കോട് (ഗവ.വിഎച്ച് എസ് സ്കൂൾ ഫോർ ഗേൾസ്, നടക്കാവ്), പാലക്കാട് (കണ്ണാടി ഹയർസെക്കൻഡറി സ്കൂൾ, പാലക്കാട്) എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. പ്രവേശനം നേടുന്നവർക്ക് കാറ്റഗറി, രക്ഷിതാക്കളുടെ മാസവരുമാനം എന്നിവ പരിഗണിച്ചുള്ള സ്കോളർഷിപ്പുകൾ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്. വിശദവിവരങ്ങൾക്ക് www.