കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്കായി എല്ലാ മാസവും 12ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടത്തിവരുന്ന കളക്ഷൻ ക്യാമ്പ് സെപ്തംബർ 12ന് ഓണം അവധി ആയതിനാൽ സെപ്തംബർ ആറിന് നടത്തും. എല്ലാ ഗുണഭോക്താക്കളും പരമാവധി അന്ന് ഹാജരായി കുടിശിക തുക അടയ്ക്കണമെന്ന് ജില്ലാ മാനേജർ അറിയിച്ചു.