പത്തനംതിട്ട ജില്ലയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷം ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ www.navodaya.gov.in, www.nvsadmissionclasssix.inഎന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നവോദയ വിദ്യാലയം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരാകണം. കൂടുതല്‍ വിവരത്തിന് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04735 265246. ഹെല്‍പ്പ് ഡസ്‌ക് നമ്പര്‍ 8547826653, 7902519114.
