കേരളത്തിലെ കൃഷിഭവനുകൾ ഇന്ത്യയ്ക്കു തന്നെ മാതൃകയാകുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് കാർഷികവികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ.

ടി വി രാജേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ നിർമിച്ചകൃഷിഭവൻ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ടി വി രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.

2020തോടെ കേരളത്തിലെ എല്ലാ കൃഷി ഓഫീസുകളും സ്മാർട്ട് കൃഷിഭവനുകളാക്കി ഇ ഗവേൺസിന്റെ ഭാഗമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഓരോ ഭൂമിയുടെയും ഘടന അനുസരിച്ച് കൃഷിരീതി ഏത് ആയിരിക്കണം എന്ന് മനസ്സിലാക്കാനായി കാർഷിക സർവ്വകലാശാല റിപ്പോർട്ട്തയ്യാറാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കാർഷിക മേഖലയെ ഭൂമി ശാസ്ത്രപരമായി തരം തിരിച്ച് അഞ്ച് സോണുകളായി മാറ്റി അതിൽനിന്നും നിരവധി സൂക്ഷ്മതല യൂണിറ്റാക്കി മാറ്റി ഏത് കൃഷി രീതി അവലംബിക്കണമെന്ന് കർഷകരെ പരിശീലിപ്പിക്കാൻ

കൃഷിഭവനുകൾ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കൃഷിഭവനുകളിലും ആഗ്രോ ക്ലിനിക്ക് കൊണ്ടുവരുമെന്നും അദ്ദേഹംപറഞ്ഞു.