കണ്ണൂർ: കുഷ്ഠരോഗ നിര്‍ണയ പ്രചരണ പരിപാടിയെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിലെ മാസ് മീഡിയാ വിഭാഗവും ജില്ലാ ലെപ്രസി സെല്ലും ദേശീയ ആരോഗ്യദൗത്യവും തയ്യാറാക്കിയ ആനിമേഷന്‍ വീഡിയോ സിഡിയുടെ പ്രകാശനം ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. ഡിഎംഒ ഡോ. കെ നാരായണ നായ്ക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഡോ. കെ ടി രേഖ, ഡോ. ബി സന്തോഷ്, വി സുധീര്‍, കെ എന്‍ അജയ്, ജോസ് ജോണ്‍, അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംബന്ധിച്ചു.