കാക്കനാട്:മുഴുവൻ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രവർത്തനങ്ങളുമായി ഇലക്ഷൻ വിഭാഗം.അസിസ്റ്റൻറ് കളക്ടർ എം.എസ്.മാധവിക്കുട്ടിക്കാണ് വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ചുമതല.
യുവവോട്ടർമാരെ ജനാധിപത്യ പ്രക്രിയയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞ മേഖലകളെ ലക്ഷ്യമിട്ടായിരിക്കും സ്വീപ്പിന്റെ പ്രവർത്തനങ്ങൾ. യുവ വോട്ടർമാരെ തിരഞ്ഞെടുപ്പ് പ്രക്രിയയോട് അടുപ്പിക്കാൻ സാമൂഹിക മാധ്യമങ്ങളെയും സ്വീപ്പിന്റെ ഭാഗമാക്കും. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ട്രോളുകളിലൂടെ പ്രചാരണം നടത്താനും ലക്ഷ്യമിടുന്നതായി അസി. കളക്ടര്‍ പറഞ്ഞു.