• പത്രികാ സമർപ്പണം അവസാനിച്ചു
  • ഒക്ടോബർ ഒന്നിന് സൂക്ഷ്മപരിശോധന

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കുന്നതിന് പത്തുപേർ നാമനിർദേശ പത്രിക സമർപ്പിച്ചു. സി.പി.എം സ്ഥാനാർത്ഥിയായ വി.കെ പ്രശാന്ത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ. മോഹൻകുമാർ, ബി.ജെ.പി സ്ഥാനാർത്ഥിയായ എസ്. സുരേഷ് എന്നിവർ മൂന്നു സെറ്റ് പത്രിക വീതം നൽകി. സി.പി.എം സ്ഥാനാർത്ഥിയായി കെ.സി വിക്രമനും പത്രിക സമർപ്പിച്ചിട്ടുണ്ട്.

സ്വതന്ത്ര സ്ഥാനാർത്ഥികളായി സുരേഷ് എസ്.എസ്, മുരുകൻ. എ, എ. മോഹനകുമാർ, മിത്രകുമാർ. ജി, നാഗരാജ്, വിഷ്ണു എസ്. അമ്പാടി എന്നിവരും വരണാധികാരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി ഇന്നലെ(സെപ്റ്റംബർ 30) അവസാനിച്ചു.

ഒക്ടോബർ ഒന്നിന് സൂക്ഷ്മപരിശോധന. ഒക്ടോബർ മൂന്നുവരെ പത്രിക പിൻവലിക്കാം. 21നാണ് തെരഞ്ഞെടുപ്പ് നടക്കുക. 24ന് വോട്ടെണ്ണൽ നടക്കും.