മികച്ച രീതിയിൽ ജന്തുക്ഷേമ പ്രവർത്തനം നടത്തുന്ന ജന്തുക്ഷേമ സംഘടനയ്ക്ക്/വ്യക്തിക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അവാർഡ് നൽകും. രജിസ്റ്റർ ചെയ്ത ജന്തുക്ഷേമ സംഘടനകൾ/എസ്.പി.സി.എകൾ, ജന്തുക്ഷേമം ജീവിതചര്യയായി സ്വീകരിച്ചിട്ടുളള വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം.

30,000 രൂപയുടെ ക്യാഷ് അവാർഡ് ആണ് നൽകുന്നത്. സംഘടനകൾ അവരുടെ ഔദ്യോഗിക ലെറ്റർ ഹെഡിലുളള അപേക്ഷയിൽ ജന്തുക്ഷേമ യൂണിറ്റിന്റെ പേര്, മേൽവിലാസം, രജിസ്റ്റർ നമ്പർ, പ്രവർത്തനം ആരംഭിച്ച തീയതി, കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ (2018 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുളള കാലയളവ്) പ്രവർത്തിക്കുന്ന ജില്ല എന്നിവ ഉൾപ്പെടുത്തണം.

വ്യക്തികൾ പേര്, മേൽവിലാസം, പ്രവർത്തനം ആരംഭിച്ച തീയതി, ഈ കാലയളവിലെ പ്രവർത്തനങ്ങളും ഉൾപ്പെടുത്തണം. പ്രവർത്തനങ്ങൾ ജില്ലാ മൃഗസംരക്ഷണ ഓഫീസർ സാക്ഷ്യപ്പെടുത്തണം. സംഘടനകൾ ദേശീയ ജന്തുക്ഷേമ ബോർഡ് അംഗീകാരമുളളവയാണെന്ന് തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം.

വ്യക്തികൾ നൽകുന്ന അപേക്ഷയിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനാധികാരി സാക്ഷ്യപ്പെടുത്തണം. (കോപ്പി ഉൾപ്പെടുത്തണം). സംഘടന/വ്യക്തി സമൂഹത്തിന് ജന്തുക്ഷേമ നിയമങ്ങളെക്കുറിച്ച് നൽകിയ അവബോധം സാക്ഷ്യപ്പെടുത്തുന്ന രേഖകളുടെ പകർപ്പ് സമർപ്പിക്കണം.

മുൻവർഷങ്ങളിൽ അവാർഡ് ലഭിച്ചിട്ടുളളവരെ പരിഗണിക്കില്ല. അപേക്ഷകൾ ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, വികാസ്ഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ 31ന് വൈകിട്ട് അഞ്ചിന് മുൻപായി സമർപ്പിക്കണം. കവറിനു പുറത്ത് മുകളിലായി ജന്തുക്ഷേമ സംഘടന/വ്യക്തിക്കുളള അവാർഡിനുളള അപേക്ഷ എന്ന് എഴുതിയിരിക്കണം.