കോട്ടയം: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ ദാനം ആന്‍റോ ആന്‍റണി എം.പി. നിര്‍വഹിച്ചു. പഞ്ചായത്തിന്‍റെ ഐ.എസ്.ഒ പ്രഖ്യാപനവും പുതുതായി നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാളിന്‍റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു.
പൊതുസമ്മേളനം എന്‍.ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പളളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി അഞ്ചാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാദേവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, പഞ്ചായത്തംഗങ്ങള്‍, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. രശ്മി തുടങ്ങിയവര്‍ പങ്കെടുത്തു.