ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ സംയോജിത വികസന വാര്‍ത്ത ശൃംഖല പദ്ധതിയില്‍(പ്രിസം) സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്, കണ്ടന്‍റ് എഡിറ്റര്‍,  എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക് ഇന്‍ ഇന്‍റര്‍വ്യൂ ഒക്ടോബര്‍ 18ന് രാവിലെ 10.30ന് കോട്ടയം കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. എട്ടു മുതല്‍ 9.30 വരെയാണ് രജിസ്ട്രേഷന്‍.

യോഗ്യത -ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും ആണ് മൂന്ന് വിഭാഗത്തിലെയും അടിസ്ഥാന യോഗ്യത. ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നിശ്ചിത പ്രവൃത്തിപരിചയമുള്ളവരയും പരിഗണിക്കും.  മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യമുണ്ടായിരിക്കണം.

സമൂഹ മാധ്യമങ്ങളിലേക്കുള്ള കണ്ടന്‍റ് ജനറേഷന്‍/ഗ്രാഫിക് ഡിസൈന്‍ പ്രാവീണ്യമുള്ളവരെയാണ് കണ്ടന്‍റ് എഡിറ്റര്‍ അഭിമുഖത്തിന് പരിഗണിക്കുന്നത്.  സബ് എഡിറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാധ്യമ സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത എഡിറ്റോറിയല്‍/റിപ്പോര്‍ട്ടിംഗ് പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

കേരള പി.എസ്.സി മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും. ഒരാള്‍ ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.

സബ് എഡിറ്റര്‍ക്ക് പ്രതിമാസം 19800 രൂപയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റിനും കണ്ടന്‍റ് എഡിറ്റര്‍ക്കും 15400 രൂപയുമാണ് പ്രതിഫലം. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍( www.prd.kerala.gov.in) ലഭിക്കും.