ഒറ്റപ്പാലം നഗരസഭയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം ഗവ. താലൂക്ക് ആശുപത്രി, ഗവ: ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലെ കിടപ്പുരോഗികള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന ‘വിശപ്പില്ലാ നഗരം’ പദ്ധതിക്ക് തുടക്കമായി. പി.ഉണ്ണി എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം.എന്‍ .നാരായണന്‍ നമ്പൂതിരി പരിപാടിയില്‍ അധ്യക്ഷനായി.

നഗരസഭയുടെ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം വകയിരുത്തി കുടുംബശ്രീ മുഖേനയാണ് ഭക്ഷണ വിതരണ പദ്ധതി നടപ്പാക്കുന്നത്. താലൂക്കാശുപത്രിയില്‍ വൈകീട്ടും ആയുര്‍വേദ ആശുപത്രിയില്‍ ഉച്ചയ്ക്കും രാത്രിയുമാണ് ഭക്ഷണവിതരണം നടത്തുക.

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.രത്‌നമ്മ, മുനിസിപ്പല്‍ സെക്രട്ടറി എച്ച്. സീന, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പ്രഭാകരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജി വിജയന്‍, കെ.ബി. ശശികുമാര്‍, മനോജ് സ്റ്റീഫന്‍, സി.കെ. രാധാകൃഷ്ണന്‍, ഡോ. കോമളം, ഡോ. നിഷാദ്,  ടി.എസ്.ശ്രീകുമാരന്‍, പി.എം.എ. ജലില്‍, എസ്. ഗംഗാധരന്‍, സത്യന്‍ പെരുമ്പറക്കോട്, കെ.കെ. രാമക്യഷ്ണന്‍ പരിപാടിയില്‍ പങ്കെടുത്തു.