സ്‌കോൾ-കേരള നടത്തുന്ന ഡി.സി.എ കോഴ്‌സിന്റെ നാലാം ബാച്ചിൽ കോഴ്‌സ് ഫീസ് പൂർണ്ണമായും അടച്ച, പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് കോഷൻ ഡെപ്പോസിറ്റ് തുക അക്കൗണ്ട് മുഖേന മടക്കി നൽകും. ഇതിനായി സമർപ്പിക്കേണ്ട രസീത് www.scolekerala.org വെബ് സൈറ്റിൽ ലഭിക്കും.
അർഹരായ വിദ്യാർഥികൾ രസീത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഒപ്പിട്ട ശേഷം, വിദ്യാർഥി/രക്ഷിതാവിന്റെ ബാങ്ക് പാസ്സ്ബൂക്കിന്റെ പകർപ്പ് സഹിതം നേരിട്ടോ, തപാൽ മാർഗ്ഗമോ സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ എത്തിക്കണം. രസീതും, പാസ്സ്ബൂക്കിന്റെ പകർപ്പും സ്‌കാൻ ചെയ്ത scolekerala@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ ആയും സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ കേരള സംസ്ഥാന/ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: 0471-2342950, 2342271, 2342369