കാക്കനാട്: വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസ് എന്നിവയുടെ സംയുക്തമായി നടത്തുന്ന ശ്രദ്ധ – 2019 പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഗാർഹികാതിക്രമ ബോധവൽക്കരണ സെമിനാർ നടത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ ട്രൈബൽ ഷെൽട്ടർ ഹാളിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജെ. ജോസ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ നിബി ഐസക്ക്, സി.പി.അബ്ദുൽ കരീം, പഞ്ചായത്തംഗം മാരിയപ്പൻ നെച്ചിപ്പിള്ള കുടുംബശ്രീ ചെയർപേഴ്സൺ ആനന്ദവല്ലി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ സംരക്ഷണ ഓഫീസർ എം.എസ്. ദീപ സ്വാഗതവും സഖി വൺ സ്റ്റോപ്പ് കേസ് വർക്കർ പി.എം.നദീറ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ ലിസി ജോസ്, എം.എസ്. ദീപ, അഡ്വ. ജി.റ്റി അഗസ്റ്റിൻ എന്നിവർ ക്ലാസുകൾ നയിച്ചു.